Fifty One Lettersഅമ്പത്തൊന്നക്ഷരങ്ങൾ
The Foundation of Our Identityമലയാള ഭാഷയുടെ ആത്മാവ്
How many letters are there in Malayalam? This question often leads to confusion. Some say 56, some 53, and others cite 49 after the script reforms. But for those who truly know the soul of the language, there is only one answer: Malayalam consists of 51 letters. മലയാളത്തിൽ എത്ര അക്ഷരങ്ങളുണ്ട്? ഈ ചോദ്യം കേൾക്കുമ്പോൾ പലരും ഒന്ന് ശങ്കിച്ചുനിൽക്കാറുണ്ട്. ചിലർ 56 എന്ന് പറയും, ചിലർ 53 എന്ന്, മറ്റുചിലർ ലിപി പരിഷ്കരണത്തിന് ശേഷമുള്ള 49 എന്ന കണക്കും നിരത്തും. എന്നാൽ മലയാള ഭാഷയുടെ ആത്മാവ് തൊട്ടറിയുന്നവർക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ: മലയാളത്തിൽ 51 അക്ഷരങ്ങളാണ് ഉള്ളത്.
While script reforms and exclusions have affected the alphabet count over time, the foundation of our language from ancient times was based on these fifty-one letters. It is from this historical awareness that the name 'Fifty One Letters Books' was born. കാലാകാലങ്ങളിൽ വന്ന ലിപി പരിഷ്കരണങ്ങളും ഒഴിവാക്കലുകളും മലയാള ഭാഷയുടെ അക്ഷരസഞ്ചയത്തെ പല രീതിയിൽ ബാധിച്ചിട്ടുണ്ടെങ്കിലും, ആദിമകാലം മുതൽ നമ്മുടെ ഭാഷയുടെ അടിത്തറ അമ്പത്തൊന്നക്ഷരങ്ങളിലായിരുന്നു. ഈ ചരിത്രപരമായ ബോധ്യത്തിൽ നിന്നാണ് 'ഫിഫ്റ്റി വൺ ലെറ്റേഴ്സ് ബുക്സ്' (Fifty One Letters Books) എന്ന പേരും പിറവിയെടുക്കുന്നത്.
The Heritage of Aksharali Shlokamഅക്ഷരാളി ശ്ലോകവും മലയാളത്തിന്റെ പൈതൃകവും
When discussing the Malayalam alphabet and its order, we must remember the famous "Aksharali" shlokam. Written in the 16th century by Mazhamangalam Narayanan Namboothiri in his work 'Bhashanaishadham Champu', this shlokam begins by praising Goddess Saraswati. മലയാളത്തിന്റെ അക്ഷരമാലയെ കുറിച്ചും അതിന്റെ ക്രമത്തെ കുറിച്ചും പറയുമ്പോൾ നാം ആദ്യം സ്മരിക്കേണ്ടത് "അക്ഷരാളി" എന്ന് തുടങ്ങുന്ന പ്രസിദ്ധമായ ശ്ലോകമാണ്. പതിനാറാം നൂറ്റാണ്ടിൽ മഴമംഗലം നാരായണൻ നമ്പൂതിരി രചിച്ച 'ഭാഷാനൈഷധം ചമ്പു' എന്ന കൃതിയുടെ മംഗളശ്ലോകമാണിത്. സരസ്വതി ദേവിയെ സ്തുതിച്ചുകൊണ്ടാണ് ഈ ശ്ലോകം ആരംഭിക്കുന്നത്.
ക്കൊമ്പത്തൻപോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേൻകുഴമ്പേ!
ചെമ്പൊൽത്താർബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ-
സമ്പത്തേ! കുമ്പിടുന്നേൻ കഴലിണ വലയാധീശ്വരീ! വാണിദേവീ!!
This shlokam strings together the 51 letters of Malayalam like beads on a necklace. Since ancient times, Malayalis have practiced the alphabet in this order of 51. Holding onto this basic count is essential for the identity of Malayalam amidst modern changes. എന്ന് തുടങ്ങുന്ന ഈ ശ്ലോകം മലയാളത്തിലെ 51 അക്ഷരങ്ങളെയും ഒരു മാലയിലെ മുത്തുകൾ എന്നപോലെ കോർത്തിണക്കിയിരിക്കുന്നു. പൗരാണിക കാലം മുതൽക്കേ മലയാളികൾ അക്ഷരങ്ങളെ അഭ്യസിച്ചിരുന്നത് ഈ 51-ന്റെ ക്രമത്തിലായിരുന്നു. ആധുനികമായ മാറ്റങ്ങൾ വരുമ്പോഴും ഈ അടിസ്ഥാനപരമായ എണ്ണത്തെ മുറുകെ പിടിക്കേണ്ടത് മലയാളത്തിന്റെ സ്വത്വത്തിന് അത്യന്താപേക്ഷിതമാണ്.
A Poetic Vision by Satchidanandanസച്ചിദാനന്ദന്റെ കാവ്യാത്മകമായ വായന
The poet Satchidanandan sees the Malayalam alphabet not just as symbols, but as an experience where music and strength unite. He describes it as: മലയാള അക്ഷരമാലയെ കേവലം ചിഹ്നങ്ങളായല്ല, മറിച്ച് സംഗീതവും കരുത്തും ഒത്തുചേരുന്ന ഒരനുഭവമായാണ് കവി സച്ചിദാനന്ദൻ നോക്കിക്കാണുന്നത്. അദ്ദേഹം മലയാള അക്ഷരമാലയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്:
"A veena with 51 strings where honey flows through vowels and iron flows through consonants." "സ്വരങ്ങളിലൂടെ തേനും വ്യഞ്ജനങ്ങളിലൂടെ ഇരുമ്പും ഒഴുകുന്ന 51 കമ്പികളുള്ള വീണ."
He compares the 15 vowels to the sweetness of honey and the 36 consonants to the strength of iron. The completeness of Malayalam is revealed when this 51-stringed veena is played. മലയാളത്തിലെ 15 സ്വരാക്ഷരങ്ങളെ തേനിന്റെ മാധുര്യത്തോടും, 36 വ്യഞ്ജനാക്ഷരങ്ങളെ ഇരുമ്പിന്റെ കരുത്തോടും അദ്ദേഹം ഉപമിക്കുന്നു. അമ്പത്തൊന്ന് തന്ത്രികളുള്ള ഈ വീണ മീട്ടുമ്പോഴാണ് മലയാളത്തിന്റെ പൂർണ്ണത വെളിവാകുന്നത്.
Why 51? Understanding the Mathമാറ്റങ്ങളും പരിഷ്കരണങ്ങളും: എന്തുകൊണ്ട് 51?
Over time, certain letters used primarily in Sanskrit were omitted. Modern textbooks often teach 49 letters (13 vowels + 36 consonants). However, the count is only complete when we include 'Am' (Anuswaram) and 'Ah' (Visargam), which remain active in Malayalam pronunciation and literature. Thus, we arrive at the number 51 (15 vowels + 36 consonants). ഇന്ന് പല പാഠപുസ്തകങ്ങളിലും 13 സ്വരങ്ങളും 36 വ്യഞ്ജനങ്ങളും ചേർന്ന് 49 അക്ഷരങ്ങൾ എന്നാണ് പഠിപ്പിക്കുന്നത്. എന്നാൽ അക്ഷരമാലയിൽ നിന്ന് പുറത്തായെങ്കിലും മലയാളത്തിന്റെ ഉച്ചാരണത്തിലും സാഹിത്യത്തിലും സജീവമായി നിൽക്കുന്ന 'അം' (അനുസ്വാരം), 'അഃ' (വിസർഗ്ഗം) എന്നിവയെ കൂടി ചേർത്താൽ മാത്രമേ എണ്ണം പൂർണ്ണമാകൂ. അങ്ങനെ 15 സ്വരങ്ങളും 36 വ്യഞ്ജനങ്ങളും ചേർന്ന് 51 എന്ന സംഖ്യയിലേക്ക് നാം എത്തുന്നു.
"51 Letters Books is an effort to reclaim that tradition and cultural identity. We believe every Malayali should embrace the fact that there are exactly 51 letters in our mother tongue." "മലയാളം ഒരു വികസിത ഭാഷയാണ്. അമ്പത്തൊന്ന് അക്ഷരങ്ങൾ എന്നത് മലയാളിയുടെ ബോധമനസ്സിൽ പതിഞ്ഞുകിടക്കുന്ന സംഖ്യയാണ്. ആ പാരമ്പര്യത്തെയും സാംസ്കാരിക തനിമയെയും വീണ്ടെടുക്കാനാണ് 'ഫിഫ്റ്റി വൺ ലെറ്റേഴ്സ് ബുക്സ്' ശ്രമിക്കുന്നത്."